Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajmohan Unnithan

Kasaragod

നീ​ലേ​ശ്വ​ര​ത്തെ സാം​സ്‌​കാ​രി​ക പൈ​തൃ​ക ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ൻ എം​പി

കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​വും ച​രി​ത്ര പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​ത്തെ ജി​ല്ല​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ നി​ര്‍​ദേ​ശി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് അ​ര​യി​പ്പാ​ലം–​മോ​നാ​ച്ച–​വാ​ഴു​ന്നോ​റ​ടി–​നീ​ലേ​ശ്വ​രം റോ​ഡ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ക, മ​രു​തോം, കാ​റ്റാം​ക​വ​ല വ​ന​മേ​ഖ​ല​ക​ളി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക, കോ​ട്ട​ഞ്ചേ​രി ശ​ങ്ക​രം​കാ​നം പ്ര​ദേ​ശ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രേ​ക്ക​ർ സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് 1.5 കോ​ടി രൂ​പ​യു​ടെ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, വെ​ള്ള​രി​ക്കു​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, അ​ശോ​ക​ച്ചാ​ലി​ൽ ക​മ്പി​പ്പാ​ലം നി​ർ​മി​ക്കു​ക, ചെ​റു​വ​ത്തൂ​ർ–​ചീ​മേ​നി–​ഓ​ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, ചി​റ്റാ​രി​ക്കാ​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക, പാ​ലാ​വ​യ​ൽ ഓ​ട​ക്കൊ​ല്ലി മേ​ഖ​ല​യി​ൽ 750 മീ​റ്റ​ർ നീ​ള​ത്തി​ൽ സൗ​രോ​ർ​ജ​വേ​ലി​യു​ടെ പ​ണി ഉ​ട​ൻ തു​ട​ങ്ങു​ക, ഓ​ട​ക്കൊ​ല്ലി ഭാ​ഗ​ത്തെ കേ​ടാ​യ സൗ​രോ​ർ​ജ​വേ​ലി​യു​ടെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ക, കാ​റ്റാം​ക​വ​ല-​അ​തി​രു​മാ​വ്-​വാ​ഴ​ത്ത​ട്ട്-​കോ​ട്ട​ഞ്ചേ​രി റോ​ഡ് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ക, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ണാ​ല​ക്കു​ന്ന് ഉ​ന്ന​തി റോ​ഡ് ടാ​ർ ചെ​യ്യു​ക, പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കു​ക, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി സൗ​രോ​ർ​ജ​വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ക, റാ​ണി​പു​ര​ത്തെ ഡി​ടി​പി​സി കോ​ട്ടേ​ജു​ക​ൾ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കു​ക, റാ​ണി​പു​ര​ത്തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യു​ക, പൂ​ടം​ക​ല്ല് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക, വ​ട​ക്കാം​കു​ന്നി​ലെ ക​രി​ങ്ക​ൽ ക്വാ​റി സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും എം​പി ഉ​ന്ന​യി​ച്ചു.

മീ​ഞ്ച, പൈ​വ​ളി​കെ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ര​മ്പ​ള​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട സ്ഥ​ല​ത്ത് അ​ടി​യ​ന്തി​ര​മാ​യി ഒ​രു തൂ​ക്കു​പാ​ല​മെ​ങ്കി​ലും നി​ര്‍​മി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Kerala

പ​ട്ടി​ക​യി​ൽ മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യി​ല്ല, സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ അ​ഭ്യൂ​ഹം: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. കെ. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ട്ടി​ക നേ​ര​ത്തെ ത​യാ​റാ​ക്കി​യ​താ​ണ്, ഇ​നി അ​ത് മാ​റാ​ൻ സാ​ധ്യ​ത​യി​ല്ല. പാ​സാ​ക്കി​യ ലി​സ്റ്റി​ൽ മാ​റ്റം വ​രു​ത്താ​ൻ നേ​താ​ക്ക​ൾ മ​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​ത ഇ​ല്ല.- രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

National

എം​പി​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​രു​ത്, ഒ​രാ​ൾ​ക്ക് ഇ​ള​വ് ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ പേ​ർ വ​രും: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ര്‍​ക്ക് മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​രു​തെ​ന്നും ഒ​രാ​ള്‍​ക്ക് ഇ​ള​വ് ന​ല്‍​കി​യാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച് വ​രു​മെ​ന്നും രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.

നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ക​യാ​ണ് എം​പി​മാ​രു​ടെ ജോ​ലി. കെ. ​സു​ധാ​ര​നോ​ട് ചോ​ദി​ക്കേ​ണ്ട ചോ​ദ്യ​ങ്ങ​ൾ എ​ന്നോ​ട് ചോ​ദി​ച്ചി​ട്ട് കാ​ര്യം ഇ​ല്ല. സു​ധ​കാ​ര​നെ പോ​ലെ വ​ലി​യ മ​നു​ഷ്യ​നെ സാ​ന്ത്വ​നി​പ്പി​ക്കാ​ൻ പോ​കേ​ണ്ട ഒ​രാ​ൾ അ​ല്ല താ​ൻ.

അ​ദ്ദേ​ഹം സീ​റ്റ് വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മ്പോ​ൾ താ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് സീ​റ്റ് കൊ​ടു​ക്ക​രു​തെ​ന്ന് പ​റ​യു​ന്നു. എ​ന്നെ കാ​ണു​ന്ന​ത് ഒ​രു ച​തു​ർ​ഥി​കാ​ണു​ന്ന​ത് പോ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്.

എ​ന്നെ ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി അ​പ​മാ​നി​ക്കു​ന്ന, അ​വ​ഹേ​ളി​ക്കു​ന്ന, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ആ​ളു​ക​ളെ ആ​രെ​യെ​ങ്കി​ലു​മാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ൽ അ​തി​നെ ഒ​ക്കെ വി​നാ​ശ കാ​ലേ വി​പ​രീ​ത ബു​ദ്ധി​യെ​ന്നെ പ​റ​യാ​ൻ ക​ഴി​യൂ.

കാ​സ​ർ​ഗോ​ട്ടെ കോ​ൺ​ഗ്ര​സ് ഒ​റ്റ​കെ​ട്ടാ​യി എ​തി​ർ​ക്കു​ന്ന ഒ​രാ​ളി​ന് സീ​റ്റ് കൊ​ടു​ത്താ​ൽ ഒ​രി​ക്ക​ലും മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​ന് ഒ​തു​ങ്ങു​ന്ന ഒ​ന്നാ​യി​രി​ക്കി​ല്ല. ഇ​ന്നും ഞാ​ൻ ആ ​മ​ണ്ഡ​ലം പൊ​ന്നു പോ​ലെ നോ​ക്കു​ന്നു​ണ്ടെ​ന്നും രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

Kerala

'മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ​ട്ടി​ത്ത​ടി​യാ​യാ​ലും തേ​ക്കാ​യാ​ലും ഒ​ലി​ച്ചു​പോ​കും'; കെ. ​സു​ധാ​ക​ര​നെ​തി​രെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: ക​ണ്ണൂ​ർ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രെ ഒ​ളി​യ​മ്പു​മാ​യി കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ​ട്ടി​ത്ത​ടി​യാ​യാ​ലും തേ​ക്കാ​യാ​ലും ഒ​ലി​ച്ചു​പോ​കു​മെ​ന്നാ​യി​രു​ന്നു ഉ​ണ്ണി​ത്താ​ന്‍റെ 'ഒ​ളി​യ​മ്പ്'.

സി​റ്റിം​ഗ് എം​പി​മാ​ർ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് എം​പി​മാ​ർ​ക്കു​ള്ള​ത്.

സൗ​ന്ദ​ര്യ​മോ പാ​ര​മ്പ​ര്യ​മോ നോ​ക്കി​യ​ല്ല സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത്. സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി തീ​രു​മാ​ന​മാ​ണ് അ​ന്തി​മ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കെ. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥിത്വ പ്ര​ഖ്യാ​പ​നം പാ​ർ​ട്ടി​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കെ​യാ​ണ് ഉ​ണ്ണി​ത്താ​ന്‍റെ പ്ര​തി​ക​ര​ണം.

District News

പി​ണ​റാ​യി കാ​ലം തീ​വി​ല​ക്കാ​ല​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: വി​ല​ക്ക​യ​റ്റം കൊ​ണ്ട് കേ​ര​ള ജ​ന​ത പൊ​റു​തി​മു​ട്ടി ജീ​വി​ക്കു​മ്പോ​ൾ പി​ആ​ർ വ​ർ​ക്ക് കൊ​ണ്ട് തു​ട​ർ​ഭ​ര​ണം നേ​ടാ​മെ​ന്ന​ത് പി​ണ​റാ​യി​യു​ടെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗീ​ത കൃ​ഷ്ണ​ൻ, ധ​ന്യ സു​രേ​ഷ്, ബി​ൻ​സി ജ​യി​ൻ, സു​കു​മാ​രി ശ്രീ​ധ​ര​ൻ, ജോ​മോ​ൻ ജോ​സ്, പി.​വി. സു​രേ​ഷ്, ഉ​മേ​ശ​ൻ വേ​ളൂ​ർ, പി.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​കെ. ബാ​ബു, അ​നി​ൽ വാ​ഴു​ന്നോ​റ​ടി, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ഷി​ബി​ൻ ഉ​പ്പി​ലി​ക്കൈ, ശ​ര​ത്ത് മ​ര​ക്കാ​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

 

Kerala

ക​ഴു​ത്തി​ൽ ത​ട്ടി​യ​ത് കു​ട്ടി​ച്ചാ​ത്ത​ൻ, ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മാ​റ്റ​ണം: ആ​രോ​ഗ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ക​ഴു​ത്തി​ൽ ത​ട്ടി​യ​ത് കു​ട്ടി​ച്ചാ​ത്ത​നാ​യി​രി​ക്കു​മെ​ന്ന് പ​രി​ഹ​സി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി.

കെ​എ​സ്‍​യു കു​ട്ടി​ക​ൾ മ​ന്ത്രി​യെ തൊ​ട്ടി​ട്ടി​ല്ല. മ​ന്ത്രി​യെ ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും പ​രി​യാ​ര​ത്ത് ഓ​പ്പ​റേ​ഷ​ൻ ചെ​യ്താ​ൽ ക​ത്രി​ക കു​ടു​ങ്ങു​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​രി​ഹ​സി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​താ​ണ്, ആ​രോ​ഗ്യം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 111 സീ​റ്റു​ക​ൾ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൽ

കാ​സ​ർ​ഗോ​ഡ്: 2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 111 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ജ​ന​വി​ധി പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1977-ലെ ​യു​ഡി​എ​ഫി​ന്‍റെ മി​ന്നും വി​ജ​യം വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണം ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കും മ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​വ​ർ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഫ​ല​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞ.ു

ഒരു മനുഷ്യന് ഒരു ജന്മം ഒരു പാർട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോൾ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാർട്ടിയിൽനിന്ന് അദ്ദേഹം ഇനി നേടാനുള്ളത്. അദ്ദേഹത്തിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്.

അദ്ദേഹത്തിന് വേണമെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോകാം. എത്രപേർ പോയി. പോയവരുടെ സ്ഥിതിയെല്ലാം നാം കാണുന്നില്ലേ. എന്നാൽ ബിജെപിയിൽ ചേരുന്നെങ്കിൽ അത് കോൺഗ്രസ് പുറത്താക്കിയിട്ടേ ചേരൂ എന്ന വാശിപിടിച്ചാൽ ഈ ജന്മം അത് നടക്കാൻ പോകുന്നില്ല. അദ്ദേഹത്തിന്‍റെ മനസിലിരുപ്പ് കോൺഗ്രസ് ചെയ്യാൻ പോകുന്നില്ല. ഒരു രക്തസാക്ഷി പരിവേഷമൊന്നും അദ്ദേഹത്തിന് ഞങ്ങൾ കൊടുക്കില്ല.

ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്ര മോദിയെ അനുകൂലിച്ച് തരൂർ പ്രസ്താവനകൾ നടത്തുമ്പോൾ കേരളത്തിലെ മതേതരവാദികളുടെ മനസ് വേദനിക്കും. എന്തൊരു അപരാദമാണ് തരൂർ ചെയ്യുന്നത്. ഇയാളെ വച്ച് വാഴിക്കരുത്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാൽ മുറിച്ചുതന്നെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Kerala

രാ​ഹു​ല്‍​ വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി​യ​തെന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂട്ട​ത്തി​ല്‍ വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി​യ​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യെ വെ​ല്ലു​വി​ളി​ച്ച​താ​ണ് രാ​ഹു​ലി​നെ​തി​രേ ഇ​പ്പോ​ള്‍ കേ​സ് വ​രാ​ന്‍ കാ​ര​ണം. രാ​ഹു​ലി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി നേ​ര​ത്തെ എ​ടു​ത്ത് ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാർട്ടി രാഹുലിനെ പുറത്താക്കിയപ്പോൾ പാർലമെന്‍ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം ആ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനർഥം അദ്ദേഹം പാർട്ടി നടപടികളെ അംഗീകരിക്കുന്നില്ല, ഈ നടപടികളെ വെല്ലുവിളിക്കുന്നു എന്നതിന്‍റെ സൂചനയാണ്.

രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിൽനിന്നും ആരോക്കെ ആവശ്യപ്പെട്ടെ അവരെയെല്ലാം അദ്ദേഹത്തിന്‍റെ പിആർ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എല്ലാവരും ഭയന്ന് പലതും ഒളിച്ചുവച്ചു. ഇത്തരം വ്യക്തിക്കളെ ന്യായീകരിക്കാൻ ആരും തയാറാകരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.

Kerala

ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​ത്തോ​ടെ കോ​ണ്‍​ഗ്ര​സ് വി​ടാ​മെ​ന്ന് ശ​ശി ത​രൂ​ർ ക​രു​തേ​ണ്ട: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കോ​ഴി​ക്കോ​ട്: ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​ത്തോ​ടെ പാ​ർ​ട്ടി വി​ടാ​മെ​ന്ന് ശ​ശി ത​രൂ​ർ ക​രു​തേ​ണ്ടെ​ന്നും ത​രൂ​രി​ന് എ​ല്ലാ പ​രി​ഗ​ണ​ന​യും പാ​ർ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ശ​ശി ത​രൂ​രി​ന് വേ​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കാം. കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​മ​ല്ല ത​രൂ​ർ ന​ട​ത്തു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് മം​ദാ​നി സം​ഭാ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്ക് വ​ച്ച് കോ​ണ്‍​ഗ്ര​സി​നെ​തി​രെ വീ​ണ്ടും ഒ​ളി​യ​മ്പെ​യ്തി​രു​ന്നു ശ​ശി ത​രൂ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ സ​ഹ​ക​രി​ച്ച് മു​ന്‍​പോ​ട്ട് പോ​ക​ണ​മെ​ന്നും, രാ​ജ്യ താ​ല്‍​പ​ര്യ​ത്തി​നാ​യി ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ത​ന്നാ​ലാ​കും വി​ധം പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

 

NRI

രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ ആ​ദ​രി​ച്ച് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പെ​ൻ​സി​ൽ​വാ​നി​യ​ഘ​ട​കം സം​ഘ​ടി​പ്പി​ച്ച 79-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, പ്ര​ശ​സ്ത മ​ല​യാ​ളം പി​ന്ന​ണി ഗാ​യ​ക​ൻ പ​ന്ത​ളം ബാ​ല​ൻ, സു​നീ​ഷ് വാ​ര​നാ​ട്‌, അ​റ്റോ​ർ​ണി ജോ​സ് കു​ന്നേ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

പ​ന്ത​ളം ബാ​ല​നെ ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. സു​നീ​ഷ് വാ​ര​നാ​ടി​നെ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ രാ​ജ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ജോ​സ്കു​ന്നേ​ലി​നു വേ​ണ്ടി ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ഫ​ല​കം ഏ​റ്റു​വാ​ങ്ങി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​ന​ങ്ങ​ൾ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വി​ത​ര​ണം ചെ​യ്തു.

ഒ​ന്നാം സ​മ്മാ​ന​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​യ​ർ ടി​ക്ക​റ്റ് വ​റു​ഗീ​സ് ഇ​ല​ഞ്ഞി​മ​റ്റ​ത്തി​നു ല​ഭി​ച്ചു. ര​ണ്ടാം സ​മ്മാ​നം നൈ​നാ​ൻ മ​ത്താ​യി​ക്കും മൂ​ന്നാം സ​മ്മാ​നം മ​നോ​ജ് ലാ​മ​ണ്ണി​ലി​നു​മാ​ണ് ല​ഭി​ച്ച​ത്.

Latest News

Corehub Up